കവിതകൾ  - മലയാളകവിതകള്‍

കവിതകൾ  

കവിതകൾ പലവിധം വരണമീ നാട്ടിൽ
വെറും കവിതകൾ, താളത്തിലുള്ള കവിതകൾ,
വാക്കുകൾ നേടാനായി കുറിക്കും കവിതകൾ,
പലവിധം കാര്യങ്ങൾ അറിയാനായി കവിതകൾ
വേദം പഠിക്കാനായി കവിതകൾ
വൈദ്യം പഠിക്കാനായി കവിതകൾ
ഇമ്പം മാത്രമുള്ള കവിതകൾ
കാമ്പുള്ള കവിതകൾ
പര്യായം പഠിക്കാനായി കവിതകൾ
വിപരീതപദങ്ങൾ ഗ്രഹിക്കാനായി കവിതകൾ
കവിതകളിൽ വരണം പരീക്ഷണങ്ങൾ പലവിധം
സമ്പന്നമാക്കട്ടെ നമ്മുടെ വീക്ഷണങ്ങൾ
കടംകൊള്ളട്ടെ വാക്കുകൾ എല്ലാ ഭാഷയിൽ-
നീന്നും
പദങ്ങൾ സർവലോക സ്വീകാര്യമാക്കട്ടെന്നും
പരീക്ഷണങ്ങളിൽ സമ്പന്നമായി തീരട്ടെ-
കവിതകൾ
എല്ലാ വേലിക്കെട്ടുകളെയും പൊളിച്ചെഴുതട്ടെ
എല്ലാ ചുവപ്പുനാടകളെയും പിച്ചിച്ചീന്തട്ടെ
വന്നീടെട്ടെ വാണിമാതാവിന് വിശ്വരൂപം
ഭാരതീ തൻ വിലാസം കാലേ കാലേ


up
0
dowm

രചിച്ചത്:NASH THOMAS
തീയതി:17-05-2020 05:27:48 PM
Added by :nash thomas
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :