കട്ടള കൂട്ടുകാർ  - തത്ത്വചിന്തകവിതകള്‍

കട്ടള കൂട്ടുകാർ  

കട്ടള കൂട്ടുകാർ
ഒരുവീടിൻകട്ടളയും
മറ്റൊരുവീടിൻറെ കട്ടളയും
കട്ട കൂട്ടുകാർ,കട്ടള കൂട്ടുകാർ.
അരും മിണ്ടാത്തപ്പോൾ
അങ്ങോട്ടുമിങ്ങോട്ടും
നോക്കികാര്യങ്ങൾ പറഞ്ഞിരുന്നു.
മുഴുത്തതേക്കിൻ കട്ടളഞാൻ
വീതിയേറിയ കതകിലോ
കൊത്തിയരൂപങ്ങൾ
വിലയേറിയ ചിത്രങ്ങൾ
തൂങ്ങിയ ഭിത്തിയുംതാങ്ങിനിൽപ്പാണ്.
തണ്ടിന് വേദനിച്ചു,പല്ലുകടിച്ചു
കണ്ണും അടച്ചുനിൽപ്പാണു.

തൊട്ടടുത്ത കൂരയുടെകട്ടളയോ
ഊറാൻകേറിയ പൊടിഞ്ഞ
തെങ്ങുംതടിയാ തെക്കു
പടിഞ്ഞാറൻ കാറ്റിലാടി
ആടി നിൽപ്പാണ് .
ലോക്കഡൗണിൽ തോളെല്ല്തള്ളി
തൂണുംചാരിവെച്ചാക്കരികലവുമായി
പൊളിഞ്ഞ പൊറോട്ടുപലക
തുറന്നു കാത്തുനിൽപ്പാണ്. ,
ഈ കോടക്കാറ്റുമാറട്ടെ കൂട്ടുകാരാ
നിനക്ക് താങ്ങാകാം ഞാനുംവരാം.
കട്ട കൂട്ടുകാർ,കട്ടള കൂട്ടുകാർ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:17-05-2020 06:27:11 PM
Added by :Vinodkumarv
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :