നർത്തകിയുമായിട്ടുള്ള പ്രണയം  - പ്രണയകവിതകള്‍

നർത്തകിയുമായിട്ടുള്ള പ്രണയം  

ധൃത താളലയത്തിൽനിന്നു പിറക്കുന്നു
മോഹിപ്പിക്കും സങ്കല്പപുഷ്പങ്ങൾ അനവധി
കാണുന്നൂ ഇന്നു ഞാൻ കര വിരുതിൽ
കാണിക്കും പൂക്കളും, പാറിപറക്കും പൂമ്പാറ്റകളും
മാടിവിളിക്കും മിഴികളും,
മാറോട്ചേർത്തണയ്കും ഉൾവിളികളും
കണ്ടുകൊൾകട്ടെ ഞാൻ കൺനിറയെ
മോഹപ്പക്ഷികൾ പാറിനടക്കുമെൻ
ആനന്ദസ്വർഗ്ഗത്തിലെ സ്വപ്ന കൊട്ടാരം
വരുമോ നീയിന്നൊരു സഖിയായി
തുണയായി ജീവിത നൃത്തത്തിൻ താളം പിടിക്കാൻ
ഒന്നിച്ചു നമുക്ക് നിലാവെളിച്ചത്തു
കോടി കോടി നക്ഷത്രങ്ങളെ
സാക്ഷിയാക്കി ആടി തിമിർത്തീടാം
വരുമോ നീയിന്നൊരു സഖിയായി
തുണയായി ജീവിത നൃത്തത്തിൻ താളം പിടിക്കാൻ
പറയൂ, എൻ പ്രാണന്റെ പ്രാണനാം നീയിന്നു.

--------------------------------------------------------------------------
ഒരു കഥയുടെ പശ്ചാത്തലത്തിൽ എഴുതിയത്.


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:18-05-2020 08:38:07 AM
Added by :nash thomas
വീക്ഷണം:243
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :