ഓടുക വീട്ടിലേക്ക്  - തത്ത്വചിന്തകവിതകള്‍

ഓടുക വീട്ടിലേക്ക്  

ഓടുക വീട്ടിലേക്ക്
വീട് ഒരു വിശ്വാസമാണ്
എവിടെയെന്നുമ റിയില്ല
എത്രദൂരമിനിയും നടക്കണം അറിയില്ല
ഭാണ്ഡവുമായി ഓടും കണ്ണീർകാണാൻ
ആരുമില്ല ദൈവങ്ങൾപോലുമില്ല
തുറന്നുതന്നുവല്ലോ കാര്യക്കാർ
തെരുവുകൾ റെയിൽപാതകൾ
കരുവാളിച്ചു ഓടുംവീഴുംവരെ
വീട്ടിലെത്താൻ വീട് വിശ്വാസമാണ്
ഇവർക്ക് ദൃഷ്ടി വൈകല്യമില്ല
കാലുകളിൽ ചങ്ങലകളില്ല
വിനോദ്‌കുമാർ V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ v
തീയതി:19-05-2020 07:59:38 PM
Added by :Vinodkumarv
വീക്ഷണം:159
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :