മധുരകാമിനി .... - പ്രണയകവിതകള്‍

മധുരകാമിനി .... 

മധുരകാമിനിയലസമോർമ്മയിൽ
നടനടന്നു പോകേ ...
അരുമതോന്നിയാ സഹനസഹ്യന-
ക്കവിളിൽ നുള്ളിമെല്ലെ ...

പവിഴമുന്തിരി പരിഭവങ്ങളിൽ
പതിയെ വീഴും പോലെ
കൺതടങ്ങളിൽ കലഹമോടെയാ
മഴയുതിർന്നു താഴെ ...

നിനവുരാവുകളിൽ നനവുണർത്തു -
മൊരു ഗാനം കേൾപ്പൂ ഞാൻ
ഹൃദയവാനിലെഴു വിരഹഗീതമതി -
ലുണരും സഖി നീയേ ...

നിറനിലാവുകളിലഴലുകാവ്യമെഴു-
മഴകിൽ നിൻ രൂപം
ഗഗനസീമകളിൽ പൊലിമചാർത്തു -
മൊരു പകലിൻ ചിരിപോലെ ...

കനകതരള ലതികേ
വരണമാല്യമെവിടേ
സ്വരവസന്ത വനിയിൽ
വനമുരളിക പാടുമ്പോൾ
നോവിൻ നീലകമലമായി
നിന്നരികിൽ നിൽപ്പൂ കാർവർണൻ..


up
0
dowm

രചിച്ചത്:സജിത്.
തീയതി:19-05-2020 12:42:10 PM
Added by :Soumya
വീക്ഷണം:277
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me