വീതം  - തത്ത്വചിന്തകവിതകള്‍

വീതം  

മാമ്പഴക്കാലത്തു മാവിൻ ചുവട്ടിൽ
പായവിരിക്കുന്ന കൊച്ചു പിള്ളേർ
മാവിൻമുകളിൽ കണ്ണുകൾ നട്ട്
അണ്ണാറക്കണ്ണനോട് പണ്ടൊക്കെയൊരു
മാങ്ങാ താഴോട്ട് കൊത്തിയിടാൻ
പറയുന്ന കാലമുണ്ടായിരുന്നു.

കടിച്ചുമുറിച്ചും മുറിച്ചുമാറ്റിയും
പങ്കിടുന്ന ആ പഴയ കാലം മറയുന്നു.
ആധിയിലും വിധിയിലും ഇന്നാരും
കെഞ്ചില്ലൊരുകൊത്തിയ പഴത്തിനായ്'
ജീവനെ ഭയപ്പെടുത്തി അണുജീവിപോലും
ഭൂമി യുടെ ഒരു വിഹിതത്തിനായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-05-2020 09:24:13 AM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :