തെന്നലരുവികൾ - മലയാളകവിതകള്‍

തെന്നലരുവികൾ 

നീല നിലവിനോളുവിൽ ചാഞ്ഞു
മയങ്ങും മന്ദഹാസം
വെണ്മ പകർന്ന രാവിൻ താപം
ചുവക്കും പുഞ്ചിരിഹാസം.

കണ്ണോരം ചെപ്പിൽ തുളുമ്പും
നുകർന്ന നെയ്യിൻ മാധുര്യം
പാലാഴിയിൽ ചെന്നറിയുമോരോ
ശ്രുതിയും കാലൊച്ചയും
കേൾക്കാൻ കൊതിക്കുമീ
മന്ദഹാസമോരോ മലനിരകളിലും.

ആയിരംപറ പാടങ്ങൾക്കുമകലേ
ഒഴുകിതുഴയുമീ വൈവിധ്യങൾ
ഭൂമിയിൽ നാടിവ്യൂഹങൾപോൽ
വഹിക്കുമോരോ ജീവജാലങ്ങളേയും.

ജനനനീമഹത്വം പകരുമോരോ ഓളങ്ങൾ
ജലത്തിൻ പ്രവാഹമേന്തും തീരങ്ങൾ
ശിവജഡയിൽ ഉയരും ഗംഗാനദിയേ
ശിലനടകളേന്തും പുണ്യപ്രകാശമായ്.
കൺചിമ്പും ഈ തേജസ്വരൂപത്തെ
അങ്ങകലെ പതച്ചെത്തി അംഗരാജ്യത്തിൽ
കവചകുണ്ഡലമേന്തി നില്പൂ കർണ്ണൻ
കടപ്പെട്ടിടും തൻ ജീവവാഹിനിയേ.

തഴുകീടും അഴകിൻഗോളമായി
ഓദീടും കൊലുസിനീണമായി
കണ്ണാടിയോളം വീഥികൾ തൻ സൃഷ്ടികൾ
തെന്നലിൻ തിങ്കളേന്തി തിരത്തലു-
മായാമയൂരങ്ങൾ.


up
0
dowm

രചിച്ചത്:നിതിൻ.കെ.യു
തീയതി:22-05-2020 01:36:10 PM
Added by :NITHIN K U
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :