ഖാണ്ഡവികൻ  - തത്ത്വചിന്തകവിതകള്‍

ഖാണ്ഡവികൻ  

ഖാണ്ഡവികൻ
ഖാണ്ഡവികൻ ഒരു മാന്ത്രികൻ
ഒരു പഥികനാം കലാകാരൻ
അയാൾ മണ്ണും വിണ്ണും കടലും
വരിക തിന്നാം ഈ കടൽ
വരിക തിന്നാം ഈ ആകാശം
വരിക തിന്നാം ഈ മണ്ണ്
ആ പലഹാരങ്ങൾക്ക്
എന്തൊരു സ്വാദ് നിറവും മണവുമാണ്
തിന്നുക രുചിയറിഞ്ഞു
നിങ്ങളാടുക പാടുക പുകഴ്ത്തുക
തിന്നുമുടിപ്പിച്ചു പോകുമ്പോൾ
ആ ഖാണ്ഡവികൻ തറയിൽ
ഇരുന്നുതൂത്തുവാരി തിരിഞ്ഞുനോക്കുക
പലരും വലിച്ചെറിഞ്ഞു
പാഴാക്കിയ മണ്ണും വിണ്ണും കടലും.
ആ ഖാണ്ഡവികൻ
ചുട്ടെടുത്തു പലഹാരങ്ങൾ
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:22-05-2020 01:40:31 PM
Added by :Vinodkumarv
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :