തത്തേ തത്തേ മലയത്തി തത്തേ
തത്തേ തത്തേ മലയത്തി തത്തേ
തത്തേ തത്തേ മലയത്തി തത്തേ
നിൻ തൂവല്‍ ചിറകിൽ പച്ചകുത്തിയത്
എൻ കുട്ടനാടിൻ പാടത്തെ പച്ചപ്പല്ലോ
എൻ കുട്ടനാടിൻ പാടത്തെ പച്ചപ്പല്ലോ
തത്തേ തത്തേ മലയത്തി തത്തേ
നിൻ ചൊടിയിൽ ചുവന്നിരുപ്പതു
എൻ കുട്ടനാടിൻപഴുത്ത പാക്കല്ലേ
എൻ കുട്ടനാടിൻപഴുത്ത പാക്കല്ലേ .
തത്തേ തത്തേ മലയത്തി തത്തേ
നിൻ കന്നിനടപ്പിൽ കാമ്യാഗിയാം
എൻ കുട്ടനാടൻ പെണ്ണിൻ ചേഷ്‌ടികളല്ലോ .
എൻ കുട്ടനാടൻ പെണ്ണിൻ ചേഷ്‌ടികളല്ലോ .
തത്തേ തത്തേ മലയത്തി തത്തേ ,ഇല്ലം
നിറയുടെനേരമില്ലികളിലാടി പാടിയത്
എൻ കുട്ടനാടൻ കൊയ്ത്തുപാട്ടലോ.
എൻ കുട്ടനാടൻ കൊയ്ത്തുപാട്ടലോ.
തത്തേ തത്തേ മലയത്തി തത്തേ
ഈ മലയിൽനിന്ന് മഞ്ഞച്ചരടുകെട്ടി
എൻ നാടിൻ നെഞ്ചിൻകൂട്ടിലടച്ചോട്ടെ
എതിർവായില്ലാതെ കൊണ്ടുപൊക്കോട്ടെ.
വിനോദ് കുമാർ വി
Not connected : |