തെന്നലരുവികൾ - തത്ത്വചിന്തകവിതകള്‍

തെന്നലരുവികൾ 

നീല നിലവിനോളുവിൽ ചാഞ്ഞു
മയങ്ങും മന്ദഹാസം
വെണ്മ പകർന്ന രാവിൻ താപം
ചുവക്കും പുഞ്ചിരിഹാസം.

കണ്ണോരം ചെപ്പിൽ തുളുമ്പും
നുകർന്ന നെയ്യിൻ മാധുര്യം
പാലാഴിയിൽ ചെന്നലിയുമോരോ
ശ്രുതിയും കാലൊച്ചയും
കേൾക്കാൻ കൊതിക്കുമീ-
മന്ദഹാസമോരോ മലനിരകളിലും.

ആയിരംപറ പാടങ്ങൾക്കുമകലേ
ഒഴുകിതുഴയുമീ വൈവിധ്യങൾ
ഭൂമിയിൽ നാടിവ്യൂഹങൾപോൽ
വഹിക്കുമോരോ ജീവജാലങ്ങളേയും.

ജനനനീമഹത്വം പകരുമോരോ ഓളങ്ങൾ
ജലത്തിൻ പ്രവാഹമേന്തും തീരങ്ങൾ
ശിവജഡയിൽ ഉയരും ഗംഗാനദിയേ
ശിലനടകളേന്തും പുണ്യപ്രകാശമായ്.
കൺചിമ്പും ഈ തേജസ്വരൂപത്തെ
അങ്ങകലെ പതച്ചെത്തി അംഗരാജ്യത്തിൽ
കവചകുണ്ഡലമേന്തി നില്പൂ കർണ്ണൻ
കടപ്പെട്ടിടും തൻ ജീവവാഹിനിയേ.

തഴുകീടും അഴകിൻഗോളമായി
ഓദീടും കൊലുസിനീണമായി
കണ്ണാടിയോളം വീഥികൾ തൻ സൃഷ്ടികൾ
തെന്നലിൻ തിങ്കളേന്തി തിരത്തലു
മായാമയൂരങ്ങൾ.




up
0
dowm

രചിച്ചത്:നിതിൻ.കെ.യു
തീയതി:22-05-2020 03:29:40 PM
Added by :NITHIN K U
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :