കറുത്ത കരിമ്പെ  - തത്ത്വചിന്തകവിതകള്‍

കറുത്ത കരിമ്പെ  

കറുത്ത കരിമ്പെ
കറുത്ത കരിമ്പെ കറുത്ത കരിമ്പെ
കരിമണലിൽ ഉറച്ചുനിന്നുകാറ്റിലാടി
രമിച്ചു നിൽക്കുമ്പോൾ , മധുരസുന്ദര
സ്വപ്നങ്ങളുമായി വസന്തം വന്നു
തേൻമധുരം നിറച്ചു ,തുള്ളിയാടും
പൂക്കുലകളിൽ തേൻ കുരുവികൾ
മുത്തമിട്ടു ചുറ്റിപാടിപ്പറന്നു.
കറുത്ത കരിമ്പെ കറുത്ത കരിമ്പെ
ആ മധുരഹൃദയം മോഹിച്ചു വരമ്പിലൂടെ
നിന്നെ തേടിഞാനും വന്നു
പദനിസ്വനം കേട്ടപ്പോൾ ആരൂള്ള
ഇലകൾ മുറുമുറുത്തു എൻറെ കയ്യിൽ
അരോചകമാവിധം മുറിവുതീർത്തു.
നിൻറെകൈത്തണ്ടിലും ചുവപ്പുകണ്ടു .
കറുത്ത കരിമ്പെ കറുത്ത കരിമ്പെ


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:24-05-2020 12:26:41 AM
Added by :Vinodkumarv
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me