അഗ്നിശുദ്ധി.       
    അഗ്നിശുദ്ധി.
 സീതാ  നീ കാഞ്ചനശില  
 രാമന്റെ കാൽപ്പാദങ്ങൾ 
 പിൻതുടരുന്ന പതിവ്രതയാം  
 നിന്നെ അഗ്നിയിൽ  ഉരുക്കി
 ലക്ഷ്മണൻറെ പ്രിയ ജ്യേഷ്‌ഠത്തി
 രാവണൻറെ സ്വപ്നസുന്ദരി 
 തീരില്ല നിൻറെ അഗ്നിശുദ്ധി.
 കണ്ണീരിൽ നീ കണ്ടുവോ 
 ആ കാഞ്ചനശിലയെ 
 വീണ്ടും നീ ഉരുകി ഉരുകി 
 ആ പർണ്ണശാലയിൽ 
 സീതാ  നീ കാഞ്ചനശില  
 തീരില്ല നിൻറെ അഗ്നിശുദ്ധി.
 കാരണം നീ പെണ്ണ്....ജനകപുത്രി 
 താതനും തായ്‍ക്കും ഓമൽപുത്രി 
 മണ്ണോടുചേരുംവരെ തുടരും 
 കാഞ്ചനസുന്ദരി നിൻ അഗ്നിശുദ്ധി.
 വിനോദ് കുമാർ വി 
      
       
            
      
  Not connected :    |