അമ്മ
"അ" യെന്നു കേള്‍ക്കുമ്പോള്‍
അമ്മയെ ഓര്‍ക്കണം
അമ്മിഞ്ഞപ്പാലിന്റ്റെ
മാധുര്യമോര്‍ക്കണം
അന്നം അന്നാദ്യമായ്
തന്നതോര്‍മ്മിക്കണം
അമ്മ പഠിപ്പിച്ച
നന്മകള്‍ ഓര്‍ക്കണം
നോമ്പരപ്പെട്ട
നേരങ്ങളിലൊക്കെയും
ഉമ്മവച്ചോമനിച്ചാശ്വസിപ്പിച്ചതും
കാതില്‍ കഥകള്‍ പറഞ്ഞതുമോര്‍ക്കണം
പാടിയുറക്കിയ
പാട്ടുകള്‍ ഓര്‍ക്കണം
അമ്മയാണക്ഷരം
അമ്മയാണംബരം
അമ്മയാണാഴിയും
ആഴവുമോര്‍ക്കണം
പാരിലെ കണ്‍കണ്ട
ദൈവമാണമ്മയെ -
ന്നോരോ തുടിപ്പിലും
ഓര്‍ത്തോര്‍ത്തുവയ്ക്കണം .
Not connected : |