ഞാനും നീയും  - തത്ത്വചിന്തകവിതകള്‍

ഞാനും നീയും  

ഞാന്‍ ,
മുടിനീട്ടിവളര്‍ത്തി,
മീശവടിച്ചുനീയായി
നീയോ..!
മുടിമുറിച്ച്,
എന്റെ വേഷമണിഞ്ഞു
ഞാനായി!
ഞാന്‍,
ചരിത്രത്തില്‍ പടവെട്ടി
രക്തംചീന്തി!
നദിവറ്റിച്ചുമണലൂറ്റി
കുന്നിടിച്ചുമണ്ണിനെമറമാടി
നീയോ
മാതൃരക്തംമന്ണില്‍വീഴ്ത്തി
സൃഷ്ടിയുടെ ആദ്യതുടിപ്പിനായ്
കാതോര്‍ത്തു
പുരുഷാരത്തിന്റെഇടവഴികളില്‍
ഞാന്‍ നിന്നെവിലക്കിയതെന്തിനായിരുന്നു
ഇരുള്പതുങ്ങിയിരുന്ന രാത്രികളില്‍
നീഎന്നെഭയപ്പെട്ടതെന്തിനാണ്..
ഇപ്പോള്‍ കെട്ടിപ്പുണര്‍ന്നു
നാംഒന്നാവുന്നഈനേരത്ത്
ലോകംമാരുകയാണോ
അതോ,
മാറാത്ത ഈ ലോകത്തുനിന്നും
നാം മാറിപ്പോവുകയാണോ




up
0
dowm

രചിച്ചത്:
തീയതി:22-11-2012 04:22:24 PM
Added by :Mujeebur Rahuman
വീക്ഷണം:247
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :