മറക്കുക എന്നെന്നേക്കും  - തത്ത്വചിന്തകവിതകള്‍

മറക്കുക എന്നെന്നേക്കും  

ഞാന്‍ എന്നെ മറന്നു നടന്ന വഴിയില്‍
കാത്തിരുന്നതെന്തെ നീ എന്നെ വെറുതെ
കണ്ടിട്ടും കാണാതെ ഞാന്‍ പോയെന്നു
കളളം പറയാന്‍ നിനക്കായെന്നതു ക്ഷമിച്ചു ഞാന്‍

കാടുപിടിച്ച ചിന്തകളെ ക്ഷൌരം ചെയ്യാതെ
കാലംകഴിച്ച തെറ്റിനു എന്നൊടു പൊറുക്ക നീ
വിലപിടിച്ചതായ കാഷ്ടവും കൊതിപെരുക്കുന്ന ഞാനെന്‍
തോലികൊഴിച്ചു തിന്നും കൊതിയന്മാര്‍ക്ക്
കാവലായ് നില്കയല്ലേ

നിനെമണിഞഞോരെന്‍ ദേഹവും തടവി ഞാനെന്‍
പണിയായുധത്തിന്റെ മൂര്‍ച്ചകൂട്ടി
പകലുകള്‍ ഒരിരക്കായ്‌ കഴിച്ചുകൂട്ടുന്നു പെണ്ണെ

മറക്കുവാന്‍ പറയില്ല എന്നെ ഞാന്‍ ഒളിക്കുവനൊരു
മറ തേടിടുമ്പോള്‍- നീ ക്ഷമിക്കുക മേല്‍


up
0
dowm

രചിച്ചത്:
തീയതി:23-11-2012 11:42:19 AM
Added by :JANEESH P
വീക്ഷണം:246
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :