കഴുത കരയട്ടെ
കരയുവാന്‍, കഴുതയാവാന്‍ കഴിയാത്ത ഞാന്‍_ എന്‍റെ
കരളില്‍ കുത്തി രസിക്കുകയാണ് നീ, അറിയുന്നു ഞാന്‍
ചുമലില്‍ ചുമന്നു വരുന്നു ഞാന്‍, നീ തന്ന
ചുമതലാബോധത്തിന്‍ വിഴുപ്പുഭാണ്ഡം
ചിരിക്കുന്നു നീ വീണ്ടും, വേയ്ക്കുമെന്‍ കാലുകള്‍
വിറക്കുന്നതുകണ്ടു, പിടയുന്നെന്‍ മാനസം
കാലിടറാതെ കയറണം ജീവിതക്കുന്നുകള്‍
ഇറക്കത്തിലാണല്ലോ ഞാന്‍ കിതപ്പൂ
ഇനിയേതു ദൈവത്ത്തിനഭിഷേകമായ്ത്തീരാന്‍
കിനിയണം എന്നിലെ ഹൃദയരക്തം
പടിയാണു കഷ്ടം, പളുങ്കുപാത്രം പോലെ
സ്പുടം ചെയ്തു വച്ചു നീ എന്നെ വീഴ്ത്തുവാന്‍
പ്രതിയല്ല ഞാന്‍, ഒരു മഹാപപത്തിനും
മുതിരില്ല ഞാന്‍, പരീക്ഷിക്കാം നിനക്കെന്നെ
മോഹിപ്പിക്കുന്ന ജീവിതം തന്നു നീ
ദേഹിയെ സന്തതം നീറ്റുന്നതും നിന്‍ വിനോദം
ദേഹമെടുത്തു ഞാന്‍ പിറന്നു പോയ്
യോഗമെന്നത് നീ നല്‍കും ദാനമല്ലേ
ഭാരമെടുത്തു ഞാന്‍ വലയുന്ന നേരത്ത്
ദാഹജലത്തിനു കനിയില്ലേ നിന്‍ മനം
ശരണം വിളിക്കുവാന്‍ തളരുന്ന നാവിനു
കഴിയാത്തതെന്‍ കുറവായി കരുതല്ലേ
ജനീഷ് പി
Not connected : |