മഴ നിയോഗങ്ങള്‍    - പ്രണയകവിതകള്‍

മഴ നിയോഗങ്ങള്‍  



ആരും കാണാനില്ലാതെ,
ഏതോ നിയോഗം പോലെ
പെയ്യ്ത് ഒഴിയുന്ന,
പെയ്യ്ത് നഷ്ടപ്പെടുന്ന
എത്ര മഴകള്‍.

ഇഷ്ടപ്പെടുന്നവരെയും
വെറുക്കുന്നവരെയും,
ചേര്‍ത്ത് പിടിക്കുന്നവരെയും
കൈ ഒഴിയുന്നവരെയും,
ഒരു പോലെ നനയ്ക്കുന്ന മഴ.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ
നനയുക, നനയ്ക്കുക
എന്ന വിശുദ്ധ നിയോഗവുമായി
മഴ.

ലോകത്തില്‍ നിന്നോടിയോളിച്ചു-
മഴ അന്തര്ദാനം ചെയ്യുന്ന
മണ്ണിന്റെ സുരക്ഷിത ഗര്‍ഭം...
മഴ കേറിക്കേറി മറയുന്ന
മാനത്തെ കാണാക്കോണി....
മഴ നെഞ്ചലച്ചു, ചാടിച്ചാകുന്ന
കടലിന്റെ കുത്തൊഴുക്ക്..

ഒടുവില്‍,
മഴയെവിടെപ്പോയാണ് ഒളിച്ചെതെന്ന
വെറും അന്വേഷണങ്ങള്‍
ഉത്തരം കിട്ടാ ചോദ്യമായി,
കടങ്കഥയായി,
ഗതി കിട്ടാതലയുന്നു.


up
0
dowm

രചിച്ചത്:
തീയതി:24-11-2012 12:48:48 PM
Added by :yamini jacob
വീക്ഷണം:213
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :