അമ്മക്കണ്ണീർ - മലയാളകവിതകള്‍

അമ്മക്കണ്ണീർ 

കാട്ടിലെ ചോല കടന്നതിഞ്ഞില്ല
മേടുകൾ താണ്ടിയതോർമ്മയില്ല
വയറ്റിൽ കുരുത്ത കുറുമ്പൻ്റെ കൊതി മാറ്റാൻ അലഞ്ഞു ഫലമൂലാതി തേടി

നടന്നു നടന്നു തളർന്ന എൻ
രസനയിൽ ഫലമതു കണ്ടതും കൊതി തിമർത്തു.
കാടിനെ വിശ്വാസച്ചാഫലം തുമ്പിക്കെണ്ടാർത്തിയിൽ വായിൽ തിരുകി ഞാനും.

അമ്മയെപ്പോലും ഹനിക്കുവാൻ മടിയാത്ത മന്നവൻ തൻ്റെ കെണിയതെന്നറിയാതെ,
കൊതിയോടെ,തുമ്പിക്കെണ്ടാർത്തിയിൽ വായിൽ തിരുകി ഞാനും.

കർണ്ണം പിളരുന്ന ശബ്ദത്തിൽ
എൻ രോദനം അമർന്നതിൻ പിന്നാലെ മസ്തകം പിളർന്ന് ഒഴുകി രുധിര മെൻ തുമ്പി നിറഞ്ഞ് പുഴ കണക്കെ

പ്രാണഭയത്താൽ ഓടിയ ഞാൻ ആർക്കും ദോഷം വരാതിരിക്കാൻ ശ്രമിച്ചു ,ജലപാനം പറ്റാതെ വിശപ്പടക്കാനാവാതെ പൊയ്യ്കയിൽ താണിരുന്നു കേണു, തുമ്പിയിൽ കോരിക്കുടിക്കാൻ കഴിഞ്ഞില്ല മസ്തകം താഴ്ത്തി ജലമെടുത്തു, കരളു പിടഞ്ഞു നീറും മുറുവിലെ ചോര ചോലയിൽ ചുവപ്പുചാർത്തി.
കാറ്റും മഴയും വെയിലും മാഞ്ഞു ഇരുളും കുളിരും നിറഞ്ഞു
ബോധ അബോധ തലങ്ങൾ കടന്നെപ്പോഴോ മരവിപ്പു ഏറി ഞാൻ ചരിഞ്ഞു.
അപ്പോഴും എൻ ഉദരത്തിലവൻ എൻ്റെ കുട്ടിക്കുറുമ്പൻ തുടിച്ചിരുന്നു.
അശ്വത്ഥാമാവുകൾ അലയും ഈ മണ്ണിൽ അമ്മതൻ ഉദരത്തിൽ കുരുക്കും കുരുന്നിനെന്നും കരുക്ഷേത്രയുദ്ധം.


up
0
dowm

രചിച്ചത്:
തീയതി:07-06-2020 11:44:21 AM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :