എൻ ബാൾസപ്പൂക്കൾ - തത്ത്വചിന്തകവിതകള്‍

എൻ ബാൾസപ്പൂക്കൾ 

എൻ ബാൾസപ്പൂക്കൾ
പുലരിയിൽ ഇളം തണ്ടിൽ
ചെറുതുമ്പി കളിയാടുമ്പോൾ
മകരന്ദ ചൊടിചുവന്നലോ.
പൂവിൻ ചൊടിചുവന്നലോ.
തൊട്ടപ്പോൾ പൊട്ടിച്ചിരിക്കുമാ
ബാൾസപ്പൂക്കൾ എൻ ബാൾസപ്പൂക്കൾ
മുറ്റത്തുണ്ടലോ ആ ഇത്തിരിച്ചെടി
അപ്സരസായി മനംകവർന്നെല്ലോ .

ഒരു ചെറുമഴയിൽ കാലുവഴുതി
ചരിഞ്ഞുവീണല്ലോ അലിവുതോന്നി
മലർക്കുടയിലെ മണ്ണുതുടച്ചു
നുണക്കുഴിയിലൊരുമുത്തം നൽകി
നീർക്കെട്ട്മാറാൻ ഊന്നുവടിയുംവെച്ചു
എഴുന്നേല്പിച്ചപ്പോൾ ഇത്തിരിപ്പെണ്ണവൾ
പൊട്ടിത്തെറിച്ചു ,കിലുക്കുമാ
അരികൾ മഴയിലേക്കെറിഞ്ഞു
കരഞ്ഞുനിന്നലോ ബാൾസപ്പൂക്കൾ
മഴയിൽ എൻ ബാൾസപ്പൂക്കൾ
വിനോദ് കുമാർ V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:15-06-2020 01:24:46 PM
Added by :Vinodkumarv
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me