മനുഷ്യൻ 🥀 - തത്ത്വചിന്തകവിതകള്‍

മനുഷ്യൻ 🥀 

മനുഷ്യൻ 🥀

മാരികൾ പലതരം
ഈ ഭൂവിലുണ്ടെങ്കിലും
ജാതിയാൽ കലഹിക്കും
മനിതനീ ഭൂമിയിൽ

അവർണനും സവർണനും
മനുഷ്യനാണെങ്കിലും
അവർണനോ സവർണന്റെ
കീഴിലാണിന്നുമേ

ദൈവം പടച്ചതാ...
ഭൂമിയിൽ മനിതകുലം
ആ ദൈവത്തിനധിപനോ
ഭൂമിയിൽ മനിതൻ

ജാതികൾ പലതരം
മതങ്ങളും പലതരം
മനുഷ്യനോ പലതരം
പോരുകൾ പലതരം

ഇനിയെന്ന് ഇനിയെന്ന്
മാറുമീ ലോകം
ഇനിയെന്ന് ഇനിയെന്ന്
മാറുമീ മനുഷ്യൻ

____ഞാൻ അനന്തൻ🍃___


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:29-06-2020 07:17:43 PM
Added by :അനന്തൻ
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me