കനകസ്വപ്നമേ നീ എവിടെ ? - തത്ത്വചിന്തകവിതകള്‍

കനകസ്വപ്നമേ നീ എവിടെ ? 

കനകസ്വപ്നമേ നീ എവിടെ ?
സ്വപ്നമേ നീ ഒരു സ്വർണ്ണമയൂഖമായി
കടൽതാണ്ടി വന്നു ,നിനക്കായി
ഡിപ്ലോമാറ്റിക്ക് വഴികൾ തുറന്നു
എവിടെയും ഏതു മനതാരിലും
നിനക്ക് എത്തിച്ചേരാം "സ്വപ്നമേ"
നിശീഥിനിയിൽ നക്ഷത്രങ്ങൾ മിന്നി
അനന്തവിഹായസ്സിൽനിന്നും
പറന്നെത്തി ഗാംഭീര്യമോടെ
മണിമന്ദിരങ്ങളിൽ ഭരണശിരസുകളിൽ
നീ സുന്ദരിയായി വെട്ടിത്തിളങ്ങിനിന്നു.
രാവിൽ കുറുക്കന്മാർ ഓരിയിട്ടു
കാവൽപ്പട്ടികൾ മൗനം ഭുജിച്ചുനിന്നു.
സ്വർണ്ണവർഷത്തിൻ സുഖ
സുഷുപ്തിയിൽ പടർന്നുചേർന്നുകിടന്നു
ഭൂതവര്‍ത്തമാനഭാവികാലങ്ങളിൽ
കനകവും കാമവുമായി ഗാംഭീര്യമോടെ
കിളിവാതിലുകൾ സാമ്രാജ്യങ്ങൾ
തുറന്നുകിടന്നു ,കനക "സ്വപ്നമേ"
അന്നന്നത്തെയന്നത്തിനായി
വകതിരയുന്നവൻറെ നിദ്രയിൽ
നീയാം സ്വപ്‌നസുന്ദരി വന്നതില്ല
സ്വപ്‍നമേ മുങ്ങിക്കളിക്കുന്നതെവിടെ.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:06-07-2020 10:14:41 PM
Added by :Vinodkumarv
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :