| 
    
         
      
      ഭൂതപ്രേതാദികൾക്കൊരു പാട്ട്.       അകലുവാനാകാതെ, ആരിടോം ചെല്ലാതെ,
ചിതയെരിച്ചലയും മിന്നാമിനുങ്ങ്,
 നിന്നെ-
 യകലുവാനാകാതെ, ആരിടോം ചെല്ലാതെ,
 ചിതയെരിച്ചലയും മിന്നാമിനുങ്ങ്.
 ഇനിയീ ചിതക്കെന്റെ സ്മൃതികളെ തീണ്ടുവാൻ,
 കഴിയുമോ ഭൂതപ്രേതാദികളെ,
 
 കുതിരും വിഷത്തോപ്പിലുരുളും ചെളിക്കട്ട,
 ഉടയുമോ ഭൂതപ്രേതാദികളെ
 അതി-
 ലൊരുക്കല്ലു വീണെന്റെ ഹൃദയം തകർന്നെങ്കിൽ,
 അതുമതി ഭൂതപ്രേതാദികളെ,
 
 ചിറകൊന്നടിക്കാതെ, ഉയരം പറക്കാതെ,
 പൊരിവെയിൽ ഉണ്ടു ഞാൻ തീർന്നിടുമ്പോൾ,
 ഉയരെ ചലിക്കാത്ത കീടമാണെങ്കിലും,
 ഉള്ളം തുടിക്കും ഭൂതാദികളെ,
 ഉയിരിന്റെ ഓലയിൽ ബലമ്മുളള ദുഃഖങ്ങൾ,
 ഭാരമായ് തീർന്നിടും ഭൂതാദികളെ,
 
 നഷ്ടഭാണ്ഡങ്ങളെ ചുട്ടെരിച്ചാ ജ്വാല-
 വഴി-
 വെട്ടമായ് തീർത്തു -തീർത്ഥാടനമായ്.
 കഷ്ടജന്മങ്ങൾക്ക് ഇഷ്ടദാനം നൽകി,
 ഭിക്ഷ ചോദിപ്പൂ, ഭൂതാദികളെ,
 ഭിക്ഷ തേടിത്തേഞ്ഞ കൂരിരുൾ രാത്രികൾ,
 പട്ടടച്ചാലിൽ ഭൂതാദികളെ..
 
 ചിത പോലെരിഞ്ഞ ഞാൻ, ചിറകടിച്ചിന്നി താ-
 ഒടുവിലെ ചിതയിലേക്കൂർന്നിടുമ്പോൾ,
 ഉരുക്കുവാൻ ബാക്കിയുള്ളൊരു കുടം ദു:ഖങ്ങൾ,
 എരിയുമോ ഭൂതപ്രേതാദികളെ,
 
 അകലെ ചിലമ്പാട്ടമരികെ തുടിക്കെട്ട്.
 അണയുമോ ഭൂതപ്രേതാദികളെ,
 മൃതഭസ്മധൂപത്തിൽ, കരിനിഴൽ രൂപിച്ച്
 മുക്തി താ ഭൂതപ്രേതാദികളെ,
 
 
 ഇനിയെന്റെ പ്രേതത്തിനലയാൻ ഗ്രഹത്തിൽ,
 ചിറകെന്ന കെട്ടുപാടൊന്നുമില്ല...
 
 
 
      
  Not connected :  |