പെണ്ണ്  - തത്ത്വചിന്തകവിതകള്‍

പെണ്ണ്  

പെണ്ണ്
സ്വർണ്ണം കൊണ്ട് ചങ്ങലകൾ
പണിതു നൂൽചരടിലെ താലിമാല
കാണാതെയായി പൂജയായി
പുഷ്പവർഷമായി പെണ്ണെ നിനക്കായി
കമ്മൽ പണിതു കാതിലിടാൻ
മാല്യങ്ങൾ പണിതു മാറിലിടാൻ
ഒഡ്യാണം പണിതു അരയിലിടാൻ
കൊലുസ്സുകൾ പണിതു കാലിലിടാൻ
കങ്കണങ്ങൾ പണിതു കയ്യിലിടാൻ
കിലുങ്ങി കുലുങ്ങി കഴുത്തു വളച്ചു
ഒരു കാമാന്ധൻറെ കളിപ്പാട്ടമായി
കാഞ്ചനശിലയായി ആ പെണ്ണ്
അവൾ ഇന്നും ഉരുകുന്ന ലോഹം.
അവൾക്കായി എങ്ങും നെട്ടോട്ടം
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:12-07-2020 10:21:40 PM
Added by :Vinodkumarv
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :