വിധിയും ഒരു നിധിയും  - തത്ത്വചിന്തകവിതകള്‍

വിധിയും ഒരു നിധിയും  

വിധിയും ഒരു നിധിയും
അല്ലയോ നിധി നിന്നെമറക്കുന്നു
ഈ മണ്ണ് വിണ്ണിൽനിന്ന് താരങ്ങൾ
നോക്കുന്നു ആ ഇന്ദ്രനഗരിയിൽ
ഉണ്ടല്ലോ ആ പൊൻനിധി
ആഴത്തിൽ ഉണ്ടൊരു നിധി
ഉടയോൻ കരുതിവെച്ചൊരു നിധി
ആരുംകവരാതിരിക്കാൻ
അതിനു കാവലുണ്ട് ഒത്തിരി
ഭടന്മാർ ഓടിയെത്തി ഭൂതങ്ങൾ
വിഷനാഗങ്ങൾ ,രാജാധികാരികൾ
ഏറ്റുമുട്ടലുകൾ തുടർന്നു
സ്വപ്‌നാടകർ കാണാത്തതു ഭാഗ്യം.
പാതാള൦ വരെ ചിലതുരപ്പന്മാർ
തുരന്നിട്ടും കരണ്ടുതിന്നാൻ
കഴിയാത്ത ആ പൊൻകനി
ആർക്കും കാണാൻ കഴിയാത്ത
എണ്ണിത്തീർക്കാൻ കഴിയാതെ
ആഴത്തിൽ പുണ്യമീഭൂവിൽ
കിടക്കട്ടെ ലോകവസാനം വരെ
മണ്ണുമൂടി മണ്ണുമൂടി കിടക്കട്ടെ
കണക്കുകൾ കൂട്ടിക്കിഴിക്കാം
കഷ്ടതയിലും നിഷ്ഫലമാ പൊൻനിധി.
ഒരു പാവപ്പെട്ടവനും പ്രതീക്ഷയില്ലാത്ത
ആ നിധിയുടെ വലാത്തൊരു വിധി.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:13-07-2020 10:18:02 PM
Added by :Vinodkumarv
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :