രാമായണം  - തത്ത്വചിന്തകവിതകള്‍

രാമായണം  

രാമായണം
കർക്കിടകത്തിൽ മാത്രമല്ലെൻ
മുത്തശ്ശി , ജപിക്കുന്നു നിത്യം
രാമമന്ത്രങ്ങൾ ,എന്നും നല്ല നേരം
നോക്കി ചമ്പ്രം പൂട്ടിയിരുന്നു
പറഞ്ഞു തന്നിരുന്നു ആ
ധർമധീരനാം ശ്രീരാമൻറെ
ചരിതങ്ങൾ പുണ്യകർമ്മങ്ങൾ .
കയ്യിൽ പുണ്യഗ്രന്ഥം എടുത്തു
കൊളുത്തിവെച്ച വിളക്കിനു
ചുറ്റും ചുഴറ്റി ഹൃദയത്തോടു
ചേർത്തുവെച്ചു പൂക്കളർപ്പിച്ചു
ഏതോ ഒരു താൾ തുറന്ന്
എണ്ണിനോക്കി ഒരുഗീതകം
ജപിച്ചിരുന്നു ,ഒരു കർമ്മം
തുടങ്ങും മുമ്പേ അനന്തരഫലങ്ങള്‍
ആ ശ്ലോകങ്ങളിലൂടെ പറഞ്ഞുതന്നിരുന്നു.
ആ മൊഴിമുത്തുകൾ എന്നും മാർഗ്ഗദീപങ്ങൾ .
എൻ മുത്തശ്ശി പറഞ്ഞുതന്ന രാമായണം
Vinodkumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:16-07-2020 12:40:05 PM
Added by :Vinodkumarv
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :