ഇന്ദു ഞാൻ നിൻ ബന്ധു - തത്ത്വചിന്തകവിതകള്‍

ഇന്ദു ഞാൻ നിൻ ബന്ധു 

ഇന്ദു ഞാൻ നിൻ ബന്ധു
ഈ ആഷാഢമാസത്തിൻ ഇരുളിൽ
ഏറെ ആശിച്ചുപോയി നിൻ
വെൺതൂവൽ സ്പർശനം ,
ദീനബന്ധുവാം രാക്കുയിൽ ഞാൻ.

എന്നു൦ നിനക്കായി പാടുന്നു
ഓരോ കൊമ്പിലും ഇരുന്നു
ഇരുട്ടിൽ പാടി പ്രണയരാഗങ്ങൾ
അതുകേട്ടു കിളികൾ എല്ലാം ഉറങ്ങി.

ഓരിയിട്ടു ഓടുന്നു കുറുക്കന്മാർ
കാറ്റിലും മഴയിലും അപ്പോഴും
ഭയമില്ലാതെ ശീതകിരണങ്ങളേൽക്കുവാൻ
അർദ്ധരാത്രിയിൽ കാത്തിരിപ്പൂ.

പ്രണയനി നിൻ വാർത്തുള്ള
മുഖത്തൊന്നു ചുംബിക്കാൻ
ആകാശക്കോട്ടയിൽ എത്തുവാൻ
ഇനിയും ഈ പ്രകൃതിയിൽ
എത്രദൂരം ഞാൻ പാടിപ്പറക്കണം
ചൊല്ലുക, ഇന്ദു ഞാൻ നിൻ ബന്ധു.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:21-07-2020 08:13:43 PM
Added by :Vinodkumarv
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :