മൌനാനുരാഗം - പ്രണയകവിതകള്‍

മൌനാനുരാഗം 

കത്തിത്തുടങ്ങിയൊരെന്‍
പ്രണയാഗ്നിയെ...
കുത്തിക്കെടുത്തിയതു നിന്‍
ലീലയോ? മായാവിലാസമോ?

പ്രണയത്തിനഗാധഗര്‍ത്തത്തിലെന്നെ
ചവുട്ടിത്താഴ്ത്തിത്തനിച്ചാക്കി;
വഴിമാറിയകന്നു പോയന്ന്;
ചിതറിത്തെറിച്ചെന്നന്തരംഗമൊരു
കണ്ണാടികണക്കെയതില്‍ ;
നിന്‍ പ്രതിബിംബത്തിനു
പോറലുകളേറെയേറ്റിരുന്നു.
ചോദ്യശരങ്ങളൊരായിര-
മുയര്‍ന്നാഴങ്ങളില്‍ പക്ഷെ;
കണ്ഠത്തിലുടക്കി പ്രതിധ്വനിച്ചു.

വിടരും മുമ്പടര്‍ന്നുപോയ
എന്‍ പ്രണയമുകുളമേ...നിന്‍
മാസ്മരികതയിലലിഞ്ഞു ,
മധുനുകരുവാനേറെ കൊതി-
ച്ചിരുന്നെന്ന സത്യമൊരിക്കലും
കഴിഞ്ഞില്ല പറയാന്‍ നിന്നോടു,
അറിഞ്ഞില്ല നീ ! അതു
ഞാന്‍ പറയാതെയും.!!


up
0
dowm

രചിച്ചത്:സ്വപ്നസഖി
തീയതി:09-12-2010 05:04:36 PM
Added by :prakash
വീക്ഷണം:406
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me