മൗനം - പ്രണയകവിതകള്‍

മൗനം 

ആത്മ നൊമ്പരങ്ങളേ........
നിൻ മൗനമേറിയെൻ
ഹൃദയ താള വേഗമേറിടുന്നു.........
എൻ മനം ആർത്തിരംബീടുന്നു

വീശിയാടും കാറ്റിലും ഈണമുള്ള പാട്ടിലും
എൻ മനം കുളിർക്കാതെ നിൽപ്പൂ.........
ഒഴുകിയെത്തും മഴയിലും, തേനൂറും വാക്കിലും
എൻ മൗനം മായാതെ നിൽപ്പൂ...........

പെയ്തൊഴിയാത്ത മേഘം പോൽ
എൻ മനം തേങ്ങി തേങ്ങി നിൽപ്പൂ..........
എപ്പോഴോ തോന്നിയൊരു മിന്നലിൻ വെട്ടത്തിൽ
നിശബ്ദമായെൻ സന്തോഷമത്രയും.........

ആത്മ നൊമ്പരങ്ങളേ.....
നിൻ അമ്പുകളിൽ മൂർച്ഛയേറിടുമ്പോൾ......
എൻ വാക്കുകളിൽ സ്നേഹമകന്നീടുന്നു
എൻ മൗനം നൊമ്പരങ്ങളായിടുന്നു.......

ആശിച്ചിടുന്നു ഞാൻ തിരിച്ചു കിട്ടാൻ
ആ നല്ല പ്രണയത്തിൻ മഞ്ഞുകാലം.......
എൻ മൗനം നിൻ നോവായി മാറാതിരിപ്പാൻ
അത്രമേൽ ഞാൻ ഏറെ കൊതിച്ചീടുന്നു........


up
0
dowm

രചിച്ചത്:Noushad Thykkandy
തീയതി:05-08-2020 10:05:09 PM
Added by :Noushad Thykkandy
വീക്ഷണം:321
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :