വിഷക്കൂണുകൾ  - തത്ത്വചിന്തകവിതകള്‍

വിഷക്കൂണുകൾ  

വിഷക്കൂണുകൾ നിറഞ്ഞ
വാനവും ഭൂമിയും
ചരിത്രത്തിന് ഏടുകളിൽ
എഴുതപ്പെട്ടിരിക്കുന്ന
കറുത്തദിനത്തിൽ
കണ്ട വിഷക്കൂണുകൾ
മനുഷ്യൻ എന്ന പമ്പരവിഡ്‌ഢി
ഭൂമിതൻ അടിക്കല്ലുകൾ ഇളക്കി
ഗർഭത്തിലുള്ള കുഞ്ഞുങ്ങളെയും
പിഞ്ചുമൊട്ടുകൾ കിളിമൊട്ടകൾ
കൊന്നു വളർത്തി ആ വിഷക്കൂണുകൾ.

ഹിരോഷിമയിലെ ആ ചിത്രങ്ങൾ
ദൃഷ്ടാന്തമാണ് അവിടെ
അവർക്കു വീടുണ്ടായിരുന്നു
വിശ്വാസങ്ങൾ ഉണ്ടായിരുന്നു
എല്ലാം ചിതറി കബന്ധങ്ങളഴുകി
കണ്ടു പറക്കുന്ന പടുകൂറ്റൻ കഴുകന്മാർ
വിളിച്ചുകൂവികരഞ്ഞിട്ടുംപോലും
ആരും എത്തിനോക്കാത്ത
നരകയാതനനിറയും ദിവസങ്ങൾ.

ഈ ചിത്രം ഓർമിപ്പിക്കുന്നു
ഹിരോഷിമയിലെ മഹാദുരിതം
"ആയുധങ്ങൾ കരുതുന്ന രാഷ്ട്രീയ
ജാതീയ ഭ്രാന്തൻമാരെ ഓർക്കുക
കുമിളകൾ പോലെ ആയുസുള്ള
ഇ ജീവിതം വിഷ൦ തുപ്പി
തുടച്ചുമാറ്റണോ?...വൈറസുകൾ
വിഷക്കൂണുകൾ ഇവ വിൽക്കണോ
വാങ്ങണോ മനുഷ്യർ തോറ്റുപോകും .
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:06-08-2020 08:06:08 PM
Added by :Vinodkumarv
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :