കടമ - തത്ത്വചിന്തകവിതകള്‍

കടമ 

കടമ
കരകവിയും പുഴയിലും
കരകവരുമാക്കടൽത്തിരയിലും
ചിറകറ്റു കരിഞ്ഞുവീണു
കിളികളെരിയുമാ മണ്ണിലും
മുറിവേറ്റ മാനിനും കരയുന്ന മനുഷ്യനും
വേണ്ടി ചെയ്യാൻ ഇനിയുണ്ട് കടമ
വേണ്ടി ചെയ്യാൻ ഇനിയുണ്ട് കടമ
മറക്കരുത് മനുഷ്യനായിമാറുക കടമ

കരുതലോടെ കണ്ണീരൊപ്പാൻ
ഒരുങ്ങിയിരിക്കാം അതുസഹജീവികളോടുള്ള
ഓരോജീവിതൻ കടമ
രക്ഷാസൈന്യമായി സേവനം ചെയ്യാം
ഒരുകൈ നൽകാം പിടിച്ചൊന്നുകയറ്റാം.
ദുഃഖക്കയത്തിൽ താഴുംമുമ്പേ
ഹൃദയമുള്ളവന്റെ കടമ.

കൊറോണയിലും മറന്നില്ല കടമ
മഹാമാരി പടർത്തരുത് കടമ
വ്യാജവാർത്തക്കു തീകൊളുത്തരുത് കടമ
ഒന്നുമേ കവരരുത്‌ കടമ
മറക്കാതെ ദുരന്തഭൂമിയിൽ
ഇറങ്ങി ദുരിതരെ കൈപ്പിടിച്ച്‌
ചിതറിയ സ്വപ്നങ്ങൾക്കു കൂടാരം
നൽകിയുണരാം "പ്രകാശിക്കും മനുഷത്വം"
മറക്കരുത് മനുഷ്യനായിമാറുക കടമ.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:09-08-2020 10:12:11 PM
Added by :Vinodkumarv
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :