മലനാടുകാണാൻ  വന്ന സഞ്ചാരികളെ. - തത്ത്വചിന്തകവിതകള്‍

മലനാടുകാണാൻ വന്ന സഞ്ചാരികളെ. 

മലനാടുകാണാൻ വന്ന സഞ്ചാരികളെ.

അകലെ അകലെ ആ മലകണ്ടോ
സഞ്ചാരികളെ ദൈവത്തിന് സ്വന്തം
നാടുകാണാൻ വന്ന സഞ്ചാരികളെ.
അവിടെ ഒരു കുറവനും കുറത്തിയും
ഉണ്ടായിരുന്നെ അവരുടെ പരമ്പര
കാത്തുവെച്ച പൂ പൂമ്പാറ്റകൾ കിളികൾ
കാട്ടുപഴങ്ങൾ കാവുകൾ ഉണ്ടായിരുന്നെ.

അവരുടെ ആദിവാസി കുടിലുകൾ
അവരുടെ കാട്ടുമൃഗങ്ങൾ ഉണ്ടായിരുന്നെ
ദൈവത്തിന്സ്വന്തം നാടുകാണാൻ
വന്ന പ്രിയ സഞ്ചാരികളെ.
അവരെ കാണാൻ മലയുടെ മുകളിൽ
വരുമോരോ മേഘങ്ങൾ പകർന്നത്
മഴവിൽ നിറങ്ങൾ ഒളിമങ്ങാ കിരണങ്ങൾ
പ്രഭയോടൊഴുകും പാൽപുഴകൾ നേര്കാഴ്ച്കൾ
ഉണ്ടായിരുന്നെ ദൈവത്തിന്സ്വന്തം
നാടുകാണാൻ വന്ന സഞ്ചാരികളെ.

അവരുടെ വിശ്വാസ കരിങ്കലുകൾ
ഇളകുകയില്ലായിരുന്നെ ഇളക്കിയവർ
മറയും അവരുടെഭൂമിയെ ഊറ്റിയെടുത്തു
കെട്ടിടം പൊക്കി പട്ടടയാക്കിയകാഴ്ചകൾ
കാണാമവിടെ കണ്ണീരൊപ്പാൻ അവരെ
കാണാൻ വരുമോ പ്രിയ സഞ്ചാരികളെ.
പറയുവാൻ ഉണ്ടാകും ആദിവാസികൾക്ക്
മലനാടുകാണാൻ വന്ന സഞ്ചാരികളെ.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:12-08-2020 07:22:36 PM
Added by :Vinodkumarv
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :