ബാല്യ കാലം - മലയാളകവിതകള്‍

ബാല്യ കാലം 

മാഞ്ഞുപോകില്ലൊരിക്കലും ആ ബാല്യകാലം
വർണ്ണച്ചിറകേറിപ്പറന്ന കാലം.....
ആർത്തുല്ലസിച്ച്ചൊരു നല്ല കാലം
ആസ്വാദനത്തിൻ ചെറുപ്പകാലം....
ഇറ്റിറ്റുവീഴുന്ന നീർമണിതുള്ളിയിൽ
മായാതെ നിൽപ്പൂ ആ നല്ല ഓർമ്മകൾ......
കത്തിജ്വലിച്ചിടും സൂര്യന്റെ ചൂടിലും
വാടാതെ നിൽപ്പൂ അനർഘമാം നിമിഷങ്ങൾ.. കുസൃതിയും കുറുമ്പും നിറഞ്ഞൊരു കാലം വിസ്മയത്തിൻ പകിട്ടാർന്ന കാലം......
ആടിത്തിമിർത്തു ചൊരിയും മഴയിലും ചെറു വള്ളങ്ങൾ ഉണ്ടാക്കി കളിക്കും കാലം......
മുറ്റത്തെ മാവിൽ ഊഞ്ഞാൽ കെട്ടി
ആടിക്കളിച്ചു രസിക്കും കാലം....
മഴവില്ലിൻ നിറമുള്ള പൂങ്കാവനത്തിൽ
പാറിപ്പറന്നു നാം പൂമ്പാറ്റകളായി......
താങ്ങായി തണലായി നിന്നിടും പരസ്പരം
ആ നല്ല കൊച്ചു സൗഹൃദങ്ങൾ.....
തിരിച്ചു കിട്ടില്ലൊരിക്കലും ആ ബാല്യ കാലം
കൊഴിഞ്ഞു പോയൊരു നല്ല പൂക്കാലം.....
up
0
dowm

രചിച്ചത്:FASEELA NOUSHAD
തീയതി:14-08-2020 08:39:05 PM
Added by :Noushad Thykkandy
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :