പട്ടടയിൽ  തെങ്ങിൻ  ആത്മഗതം - തത്ത്വചിന്തകവിതകള്‍

പട്ടടയിൽ തെങ്ങിൻ ആത്മഗതം 

പട്ടടയിൽ തെങ്ങിൻ ആത്മഗതം
ചത്ത് ചത്ത് അകലും പലരും
അങ്ങനെ പല പല പറമ്പിൽ
അവ പട്ടടതെങ്ങായി മാറും
കാറ്റിലും മഴയിലും തെക്കേത്തു
നിന്നു വാനോളമുയർന്നു
ചുറ്റുംനോകും അങ്ങനെ
ചത്ത് ചത്ത് അകന്നവർ
തമ്മിൽ വീണ്ടുംകാണും തലയാട്ടും
തണലായി ചതിക്കാത്ത തെങ്ങ്‌.
ഫലഭുഷ്ടിയുള്ള ആ മണ്ണിൽ
പൊട്ടിമുളക്കുന്ന പുല്ലുകളും
തുമ്പയും ചേമ്പും കാട്ടുവള്ളികളും
കൂട്ടിനുരാത്രികളിൽ
പെറ്റു പെറ്റു അടുത്ത
കുറെ ചാവലിപ്പട്ടികളും
രാപ്പകലുകൾ തൂവൽസ്പർശമേറ്റ്‌
കളകൂജനങ്ങൾ കേട്ട്
വീണ്ടും പലതുംകേട്‌ നിൽക്കും

പോറ്റിവളർത്തിയ കൊച്ചുമക്കൾ
പച്ചപരിഷ്കാരികൾക്കിപ്പോൾ
ദോഷങ്ങൾ കൂടിയത്ര,
പ്രാർത്ഥിച്ച ദൈവത്തിനും
സുഗന്ധധൂമദ്രവ്യങ്ങളിൽ
പട്ടട തെങ്ങിൻ പൂവും
കരിക്കും, നേദ്യം വേവിക്കാൻ
കൊതുമ്പും വേണ്ട ...ദോഷങ്ങൾകൊണ്ട്
അകന്നുപോകും മുമ്പേ
എന്നെ വെട്ടിക്കളയണം
പട്ടടയിൽ തെങ്ങിൻ ആത്മഗതം
Vinod kumar v.


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:16-08-2020 09:59:05 PM
Added by :Vinodkumarv
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :