അനുരാഗം - പ്രണയകവിതകള്‍

അനുരാഗം 

മിഴിയിൽ തെളിയും സുന്ദര സ്വപ്‌നങ്ങളിൽ
മനസ്സിൽ നിറയും മധുര മോഹങ്ങളിൽ
നെഞ്ചിൽ തുടിക്കും ആദ്യാനുരാഗത്തിൽ
ആഗ്രഹിപ്പൂ നിന്നെ ഞാൻ ആത്മാർത്ഥമായി

നിൻ നറുനീലിമയിൽ തെളിയുമൊരായിരം - വർണ്ണചിത്രങ്ങൾ
നിൻ ചെറുപുഞ്ചിരിയിൽ വിരിയുമൊരായിരം - സ്നേഹപുഷ്പങ്ങൾ
നിൻ തേന്മൊഴിയിൽ ഒഴുകുമൊരായിരം -
പൂന്തേനരുവികൾ
നിൻ സ്നേഹാർദ്രങ്ങളിൽ എരിയുമോരായിരം തിരി നാളങ്ങൾ

നിൻ സന്തോഷമെൻ കണ്ണിൽ കുളിരായി തീരും
നിൻ നേട്ടങ്ങളെൻ മുന്നിൽ ആവേശമായി മാറും
നിൻ ദുഃഖങ്ങളെന്നുള്ളിൽ നോവായി തീരും
നിൻ സ്വപ്നങ്ങളെൻ ചുണ്ടിൽ - പ്രാർത്ഥനകളായിമാറും

അറിയുന്നുവോ നീയെൻ മൗനാനുരാഗം
അതോ അറിയാത്ത ഭാവം നടിക്കുന്നതോ
എങ്കിലും പ്രണയമേ കാത്തിരിപ്പൂ ഞാൻ
പറയാതെ അറിയുമൊരു നിമിഷത്തിനായി ....


up
0
dowm

രചിച്ചത്:FASEELA NOUSHAD
തീയതി:17-08-2020 08:42:39 PM
Added by :Noushad Thykkandy
വീക്ഷണം:452
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me