| 
    
         
      
      ഏറെനാൾ ഞാനിഷ്ടം ...       ഏറെനാൾ ഞാനിഷ്ടംചൊന്ന നാടൻപെണ്ണേ
ഇഷ്ടമാണെന്നൊരുവേളയൊന്ന് ചൊല്ല്
 നെഞ്ചിനുള്ളം തുടിക്കുമ്പോൾ
 നീലരാവിൽ താരമാകാൻ
 മാംഗല്യ നാളൊരിക്കൽ വന്നു ചേരും
 നാം ഈ ജന്മമൊരുകൂട്ടിൽ ചേർന്നുവാഴും...
 
 ചുരുൾമുടിച്ചുറ്റിലെന്തേ മറുവാക്കിൻ
 കുറിപ്പുണ്ടോ
 മെടഞ്ഞിട്ടു നീയെന്നിഷ്ടം മറച്ചിട്ടുണ്ടോ
 ആനവായന്നോലപ്പുരയിൽ
 നീ നിൻ വലംകാല് വയ്ക്കും രാവിൽ
 മങ്ങിനിൽക്കും നാളം ഞാനണച്ചുവയ്ക്കും
 നിന്നിൽ നാണം തെളിഞ്ഞുകത്തും...
 
 അനുഭുതിയിൽ മിഴികളടച്ചൊരാ
 അതിലോലമാം രാവിതിലൊക്കെയും
 തുടുത്തുയർന്ന മൊട്ടിൻമുനമ്പിലെൻ
 വിരൽത്തുമ്പുകൾ കവിത രചിക്കും
 കവിളിണയിൽ ശോണിമയോടെ
 നീയെൻ മാറിൽ തട്ടിത്തൂവും,,,നമ്മുടെ
 കൺമണിതൻ തോണിയിൽക്കാലം
 കടന്നു പോകും..
 നമ്മൾ വീണ്ടും നിറഞ്ഞ് പെയ്യും...!
 
      
  Not connected :  |