കാലം പറഞ്ഞു
ക്ഷമവേണമെന്ന് ആരോ പറഞ്ഞു
ക്ഷമിക്കണമെന്ന് കരുതി ഉറച്ചു
ക്ഷമിക്കാൻ ശ്രമിച്ചു അക്ഷമനായ്
ക്ഷമിക്കുക കഠിനമെന്ന് കാലം പറഞ്ഞു
ദയവേണമെന്ന് ആരോ പറഞ്ഞു
ദയകാട്ടണമെന്ന് കരുതി ഉറച്ചു
ദയകാട്ടാൻ ശ്രമിച്ചു ദീനതമുന്നിൽ
ദയാലുവാകാൻ കഠിനമെന്ന് കാലം പറഞ്ഞു
ഭയംവേണമെന്ന് ആരോ പറഞ്ഞു
ഭയക്കണമെന്ന് കരുതി ഉറച്ചു
ഭയന്നുഞാൻ എന്തിനും ഏതിലും
ഭയത്തോടെ കഴിയുമെന്ന് കാലം പറഞ്ഞു
സ്നേഹിക്കണമെന്ന് ആരോ പറഞ്ഞു
സ്നേഹിച്ചിടാമെന്ന് കരുതി ഉറച്ചു
സ്നേഹം നടിച്ചു എന്തിനോ ഏതിനോ
സ്നേഹിക്കുക കഠിനമെന്ന് കാലം പറഞ്ഞു
സന്തോഷിക്കണമെന്ന് ആരോ പറഞ്ഞു
സന്തോഷിച്ചിടാമെന്ന് കരുതി ഉറച്ചു
സന്തോഷിച്ചില്ല പല കാലങ്ങളിലും
സന്തോഷിക്കുക കഠിനമെന്ന് കാലം പറഞ്ഞു
കരുണ കാട്ടുക കഠിനമെന്ന് കാലം പറഞ്ഞു
ധൈര്യവാനാകുക കഠിനമെന്ന് കാലം പറഞ്ഞു
സ്നേഹവാനാകുക കഠിനമെന്ന് കാലം പറഞ്ഞു
ശ്രമിക്കാം പരിശ്രമിക്കാമെന്ന് ഞാനും പറഞ്ഞു
Not connected : |