കൂടണഞ്ഞു കുഞ്ഞാറ്റകൾ - തത്ത്വചിന്തകവിതകള്‍

കൂടണഞ്ഞു കുഞ്ഞാറ്റകൾ 

കൂടുവിട്ട് കൂടണഞ്ഞ കുഞ്ഞാറ്റകൾ
കൂടുതേടി തിരികെ എത്തി കൂട്ടമായ്
കാത്തിരുന്നു കാലമിത്രയും കുഞ്ഞാറ്റകൾ
കാത്തിരുന്ന കാലമെത്തി ഇന്നലെയിൽ
കൂടണഞ്ഞു കുന്നിൽ കുഞ്ഞാറ്റകൾ

കൂട്ടമായ് പറന്നെത്തി കുഞ്ഞാറ്റകൾ
കൂട്ടിനായ് കുടുംബവും കൂടെ എത്തി
കൂട്ടമായ് പറന്നുയർന്നു കുന്നിൻമേൽ
കൂട്ടം തെറ്റാതെ കൊച്ചു കുഞ്ഞാറ്റകൾ
കൂടണഞ്ഞു കുഞ്ഞാറ്റകൾ കൂട്ടമായ്

കണ്ടറിഞ്ഞു കുഞ്ഞാറ്റകൾ വീണ്ടും
പോയകാല സ്മരണകൾക്കായ് വീണ്ടും
കണ്ടു മുന്നിൽ പഴയ കൂട്ടരായി വീണ്ടും
മറന്നു പോയി കഴിഞ്ഞ കാലം വീണ്ടും

കാർത്തിക പൂവിനെ മറന്നു പോയ്
കാത്തിരുന്ന കാലങ്ങൾ കടന്നു പോയ്
കണ്ടറിഞ്ഞ കൂട്ടുകാർ വന്നു പോയ്
കുഞ്ഞാറ്റകിളികൾ കൂടണഞ്ഞു പോയ്

വീണ്ടും കൂടുവാൻ മോഹമായ്
വീണ്ടും കാത്തിരിക്കാം സ്നേഹമായ്
വീണ്ടും കേട്ടറിയാം കൂട്ടുമായ്
വീണ്ടും കൂടണയാം കൂട്ടമായ്


up
0
dowm

രചിച്ചത്:പുനലൂർ ശേഖർ
തീയതി:21-08-2020 06:31:42 PM
Added by :Padmanabhan Sekher
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :