ഇനിഞാൻ ഉറങ്ങട്ടെ
യാത്രയും കഴിഞ്ഞങ്ങനെ വീട്ടിലെത്തി
യാചകനായ് സന്ധ്യയും കൂടെ എത്തി
യമനെ വെല്ലും കുളിരും കൂട്ടിനെത്തി
യാമങ്ങൾ താളമറ്റ് രുദ്ര താണ്ടവമാടി
ഓർക്കുവാൻ ഒരായിരം ചിന്തയുമായ്
ഓർമ്മഭ്രമത്തിലെത്തിയ മനസ്സുമായി
ഒന്നുറങ്ങുവാൻ കഴിവതും ശ്രമിച്ചു പോയി
ഉറങ്ങുവാൻ കഴിഞ്ഞില്ല കഴിഞ്ഞ രാത്രി
കൺപൂട്ടി മറിഞ്ഞു കിടന്നു നോക്കി
കാലുകൾ കൂട്ടി പിണഞ്ഞു നോക്കി
കയ്യുകൾ തലയിണ ആക്കിനോക്കി
നീണ്ടു നിവർന്നു കിടന്നു നോക്കി
നീർക്കോലിയെ പോലെ നീന്തി നോക്കി
നാൽക്കാലിയെപ്പോലെ നിന്നു നോക്കി
നാവടക്കി ചുറ്റും കുറെ നടന്നു നോക്കി
ചിന്തകൾ വീണ്ടും വന്നു മറിഞ്ഞു ഉള്ളിൽ
നിമിഷങ്ങൾ ഓരോന്നും ദിവസങ്ങളായി
ഉറക്കം കടന്നു ഏതോ പുതു കളരി നോക്കി
നേരം വെളുത്തപ്പോൾ തന്നെ തിരികെ എത്തി
ഇനി ഞാൻ ഉറങ്ങട്ടെ ഒരിക്കൽ കൂടി
ഉറക്കം കടക്കും പുതു കളരി നോക്കി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|