മിഴി നിറയെ പൂക്കൾ
മിഴി നിറയെ പൂക്കൾ
ചിങ്ങപെണ്ണിന് ചേലുള്ള വട്ടക്കണ്ണുണ്ടെ
ആ കൺമണിക്കൂള്ളിൽ നിർമ്മലപ്പൂക്കൾ
ആടിനില്പുണ്ടെ ,അത്തതിന് ഒരു കുമ്പിൾ
തുമ്പപ്പൂ കണ്ടേ, ചിത്തിരക്കോ ചന്ദനചേലുള്ള
ചെമ്പകമൊട്ടു കണ്ടേ ,ആ കണ്ണിൽനോക്കി
ചോദിച്ചാൽ ചോതിക്കു ചോദിച്ചതു തരുമോ
ചെമ്പരത്തിപ്പൂ തന്നേ ചൂടത്തു വാടാത്ത
പൂക്കുടയാകാൻ സൂര്യകാന്തിപ്പൂവും തന്നേ .
നീലാകാശ നീലിമയിൽ നിൻ മിഴിയിൽ
വിശാഖത്തിൻ ശംഖുപുഷപങ്ങൾ വിരിഞ്ഞുനിന്നേ ..
കിലുങ്ങി ചിരിച്ചു അരളിപ്പൂക്കൾ
അനിഴത്തിന് അഴകാർന്നുനിന്നെ.
തൃക്കേട്ടക്കു തെച്ചിപ്പൂ തേൻ തുളുമ്പി
ആടിനിന്നെ തുമ്പികൾ പാറിവന്നേ.
മൂലം നാളിൽ മിഴിക്കോണിൽ
മുക്കുറ്റി മിണ്ടാതെ നിന്നെ
നിറച്ചില്ലേ തെളിനീരിൽ പൂരാടത്തിന്
പൊന്നാമ്പൽ പൂക്കൾ കല്ലോലമാടിക്കണ്ടേ
നിൻ കണ്ണിൽ മായാജാലം തീർത്തേ
ഉത്രാടത്തിന് ഉഷമലരിപ്പൂവ്ഉല്ലാസത്തിൽ
ചേർന്നുനിന്നെ,ഭൃഷ്ട്ടില്ലാത്ത ഒത്തിരി
പൂക്കൾ നിൻറെ കണ്ണിൽ വസന്തം തീർത്തേ .
അവിടെ നിന്നോടെൻ പ്രണയം മിഴികൾ
പറഞ്ഞേ കുളിച്ചു പുത്തനുടുപ്പിട്ടു
നിൻ മിഴികൾ നോക്കി ഗ്രാമഭംഗിയിൽ
അത്തംപത്തോണം ഞാനും കാത്തിരുന്നേ.
Vinod kumar V
Not connected : |