വയർ അറിയും വയറിനെ  - തത്ത്വചിന്തകവിതകള്‍

വയർ അറിയും വയറിനെ  


ഭക്ഷണത്തിന്
ശേഷം അയാൾ വയർ
തലോടി വീണ്ടും
ശബ്ദിച്ചു "ഏയ്‌വു ...."
ഏമ്പക്കം വിട്ട്
എച്ചില് ഇല എറിഞ്ഞത്
കണ്ട് കേട്ടു വന്നത് കാക്കയോ
പൂച്ചയോ പട്ടിയോ അല്ല
വിശപ്പിൻറെ വിളി
അറിഞ്ഞ മറ്റൊരുവൻ
കത്തുന്ന വയറുമായി
വന്നത് ഏമ്പക്കം കേട്ട്
വയർ അറിയും വയറിനെ .
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:23-08-2020 01:27:03 PM
Added by :Vinodkumarv
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :