ഗോലി കളി
ഗോലി കളി
മാനത്തുണ്ടൊരു ഗോലി കളി
നക്ഷത്രങ്ങളാം ഗോലികൾ
ഗൃഹങ്ങളാം ഗോലികൾ
മിന്നി മിന്നി തിളങ്ങി ഉരുണ്ട്
കറങ്ങിയോടും ഗോലികൾ
കളിതുടങ്ങി ഒരാൾ തള്ളവിരൽ
കുത്തി കുഴിനോക്കി കിഴക്കുനിന്നും
ഉന്തി ഉന്തി പടിഞ്ഞാറ് കടലിൻ
അടിത്തടിത്തട്ടിൽ തള്ളിയിട്ടു
ചുടു ചുവപ്പുള്ള ഒരു ഗോലി.
ആകാശഗർത്തങ്ങളിൽ വീണ്
കിടപ്പുണ്ട് ചെറിയ ചിലഗോലികൾ .
കളി തുടർന്നു വെള്ളി നിറമുള്ള .
ഗോലിയും സന്ധ്യനേരം ഉന്തിയുന്തി
കടലിൽകൊണ്ടിട്ടു അങ്ങോട്ടുമിങ്ങോട്ടും
കൂട്ടിമുട്ടാതെ പൊട്ടിതെറിക്കാതെ
ഉരുണ്ട് ഉരുണ്ട് പോകും ഗോലികൾ
നീല ഗോലിയായി ഉരുളും ഭൂമിയെ
തഴുകിപോകുന്ന കാഴ്ചകൾ .
നയനഗോളങ്ങൾ കൊണ്ടുകാണുമ്പോൾ
ആശ്ചര്യപരതരായി പറഞ്ഞുപോകും
മൂന്നല്ല കോടി കോടി ഗോലികൾ
ഈ ഗോലികളിപോലെ ത്രസിപ്പിക്കുന്ന
കളിയുണ്ടോ ഈ ബ്രഹ്മാണ്ഡത്തിൽ
Vinod kumar V
Not connected : |