ആംബുലൻസ് വണ്ടി. - തത്ത്വചിന്തകവിതകള്‍

ആംബുലൻസ് വണ്ടി. 


ആംബുലൻസ് വണ്ടി.
ഏതു മഴയിലും പൊരിവെയിലിലും
കൂരിരുളിലും ഏത് തെരുവിലും
ഓടിയെത്തുന്ന ആ വണ്ടി
ചുമതലാബോധമുള്ളവർ സാരഥിയായി
ഇരിപ്പുണ്ട് മുമ്പിൽ ,അവർ
സഹജീവിതൻ വേദനയറിയുന്നവർ
പിടയുന്ന ജീവനുകൾ കയറ്റി
ചീറിപ്പായുമാ 108 വണ്ടി
ആ വണ്ടി ആംബുലൻസ് വണ്ടി.

ആ രക്ഷാപാച്ചിൽ കണ്ടിട്ടുണ്ടോ
കണ്ണും കരളും ഹൃദയവും കൊണ്ട്
വേഗത്തിലോടിപോകുന്ന വണ്ടി
നേര്‍വഴിയില്‍ പോകുന്നെ കണ്ട്
ബഹുമാനകൊണ്ട് മാറിനിന്നിട്ടു
തിരക്കിലും വഴിയൊരുക്കിവിട്ട
ആ ആംബുലൻസ് വണ്ടി .

കാലക്കേടിലും കാമഭ്രാന്തുകൾ
തീർത്തു ദിശതെറ്റിപോയോ ഇന്ന് .
വണ്ടിയോടിച്ചതൊരു തെമ്മാടി
ആരോഗ്യമില്ലാത്തൊരു പെണ്ണിൻ മേലെ
വ്യാധിയോടൊപ്പം തീർത്തു
മാനഭംഗം, നിലവിളി കേൾക്കാതെ
സൈറണ്‍ മുഴക്കി ആംബുലൻസ് .
ആ വണ്ടികണ്ടപ്പോൾ പേടിയായി
വൈറസിനേക്കാൾ ഭീകരമനുഷ്യ
വൈറസുകളോടൊപ്പമോ യാത്ര .
Vinod kumar V

Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:08-09-2020 12:09:06 AM
Added by :Vinodkumarv
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :