അസ്തമയം - മലയാളകവിതകള്‍

അസ്തമയം 

ഇരുൾ വീണു മങ്ങിയ നിൻ പൂങ്കവിളിലെ
ചുകപ്പിനെന്തേ ഒരാലസ്യ ഭാവം
മോഹിച്ചു നിന്ന പൂമുഖം കാണാത്തഭംഗമോ അതോ........
മൂകമാം സന്ധ്യ തന്നെ പുണരുമെന്ന സന്ദേഹമോ

നിൻ മുഖ കാന്തിയിൽ സ്തുതി പാടും ഇലകളും - പൂക്കളും
ഒരുനാൾ നിന്നെ പഴിച്ചിടുമെന്ന ഭീതിയോ
നിൻ വെട്ടത്തിൽ തീറ്റ തേടിയലയും പറവകൾ
കൂടണയാൻ വൈകുമെന്ന ആശങ്കയോ

കാത്തിരിപ്പൂ സർവ്വരും നിൻ ശോഭയൊന്നു - മാഞ്ഞീടാൻ
അലസമായി വീണു കിടന്നുറങ്ങീടുവാൻ
നിൻ ആകുലതയിൽ സ്പഷ്ടമാം അമ്മതൻ - സ്നേഹവാത്സല്യങ്ങൾ
ഓർക്കുകയില്ല ആരും ഒട്ടുമേ നിൻ സ്നേഹ കീർത്തനങ്ങൾ

നേരമായി മറയുവാൻ, നിനക്കിത്തിരിനേരം
മയങ്ങാൻ
നീ തനിച്ചല്ല നിൻ കൂടെ മയങ്ങും സർവ്വ - ജാലങ്ങളും
വ്യർത്ഥമല്ലൊരിക്കലും നിൻ സങ്കല്പ വിലാപങ്ങൾ
അത് അർത്ഥവത്താണ് എന്നത് അതിന്റെ സത്യം


up
0
dowm

രചിച്ചത്:FASEELA NOUSHAD
തീയതി:06-09-2020 09:00:39 PM
Added by :Noushad Thykkandy
വീക്ഷണം:406
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :