എല്ലാം ശിഷ്യർക്കുവേണ്ടി.
എല്ലാം ശിഷ്യർക്കുവേണ്ടി.
കളരികളിൽ രാജതന്ത്രങ്ങൾ
ആസൂത്രണം ചെയ്യുന്നു കുലഗുരു
തള്ള വിരൾ അറുത്തുവാങ്ങി
പ്രിയശിഷ്യനു പാടവം പകർന്നു
അതുകണ്ടുലോകം അമ്പരുന്നു.
ആ ശിഷ്യൻ മഹാഭാരതയുദ്ധം
ജയിക്കുന്നു....
ഗുരുവിന്നെ അമ്മിക്കല്ലെറിഞ്ഞു
കൊല്ലാൻനോക്കിയ ശിഷ്യൻ
ഉമിത്തീയിൽനീറുന്നതും
കണ്ട് ഹൃദയംപൊടിഞ്ഞു
പറഞ്ഞു നിൻറെ സ്വഭാവ
ശുദ്ധിക്കുവേണ്ടിയല്ലേ
വഴക്കുപറഞ്ഞത് ഓർത്തു
ഒന്നുംമിണ്ടാൻകഴിയാതെ
ശോകാകുലമാകുന്നു ഗുരുകുലം ..
മുപ്പത് വെള്ളിക്കാശിനു
ഒറ്റിക്കൊടുത്തപ്പോഴും ശിഷ്യനു
മുത്തം നൽകി ആരോടും
അതുപറയാതെ പുഞ്ചിരിയോടെ
മുൾകിരീടവും ചൂടി കുരിശും
ചുമ്മി ക്രൂശിൽ പിടഞ്ഞു ഗുരു ...
എല്ലാം ശിഷ്യർക്കുവേണ്ടി.
Vinod kumar V
Not connected : |