"ഇന്ന് രൊക്കം നാളെ കടം" 

"ഇന്ന് രൊക്കം നാളെ കടം"

കായംകുളത്തൊരു കായലരികത്ത്
കുട്ടപ്പൻ ചേട്ടന്റെ കാപ്പിക്കട
ശോശാമ്മചേച്ചിയും കുട്ടപ്പൻ ചേട്ടനും
ചേർന്നു നടത്തുന്ന കാപ്പിക്കട
ചില്ലിട്ട ഗ്ലാസ്സിലുടങ്ങനെ കാണാം
ചൂടുള്ള പലതരം പലഹാരങ്ങൾ
ചിട്ടയായങ്ങനെ അടുക്കിയിട്ടുണ്ട്
വട്ടു പിടിപ്പിക്കാൻ കുറെ വെട്ടുകേക്കും
കട്ടൻ കാപ്പിയും പുട്ടും പഴവും
കിട്ടാനവിടെ ക്യൂ നില്കണം
വാഴപ്പൊരിയും പലഹാരങ്ങളും
വാങ്ങാനെത്തും സ്ഥിരം പറ്റുകാരും
കായൽ തുഴഞ്ഞ് തോണിയിലെത്തി
ആലപ്പുഴക്കാരൻ കൊച്ചുരാമൻ
പുട്ടും പഴവും കിട്ടാതെ വന്നപ്പോ
മുട്ടയും അപ്പവും ഓടർ ചെയ്തു
കിട്ടിയതങ്ങനെ തട്ടി വിശന്നിട്ട്
കിട്ടാത്ത പുട്ടിനായ് വന്നു വീണ്ടും
വന്നും നിന്നും എന്നും അങ്ങനെ
കട്ടനും കടിയും ഒരു പതിവാക്കി
സ്ഥിരമായങ്ങനെ കൊച്ചുരാമൻ
കുട്ടപ്പൻ ചേട്ടന്റെ പറ്റുകാരൻ
പറ്റുകൾ ഒന്നായി കൂടിതളിർത്തു
കുട്ടപ്പൻ ചേട്ടന്റെ കുറിപ്പടിയിൽ
കിട്ടുവാനുള്ള പണത്തിന്റെ കൂന
കാലത്തിനൊപ്പം കുമിഞ്ഞു കൂടി
കിട്ടാനുള്ളത് മൂത്തുമൂത്തങ്ങനെ
കൈവിട്ടു പോകുമെന്ന ഘട്ടമെത്തി
ചിന്തിച്ചു ചിന്തിച്ചു കുട്ടപ്പൻ ചേട്ടന്
തിട്ടമായിട്ടുള്ളൊരു ബുദ്ധി തോന്നി
കട്ടനും പുട്ടിനും കിട്ടാനുള്ളത്
കിട്ടുവാനായിന്ന് കാപ്പികടയിൽ
" ഇന്ന് രൊക്കം നാളെ കടം" എന്നെഴുതി വച്ചു
കുട്ടപ്പൻ ചേട്ടനെ പറ്റിച്ച നാട്ടുകാർ
നാളത്തെ പറ്റിനായ് വന്നുപോയി
ബോണ്ടായും ബോളിയും തിന്നുമടുത്തവർ
വെട്ടുകേക്കൊന്നു വാങ്ങി നേക്കി
വെട്ടുകേക്കിന്റെ വെട്ടിലായ് നാട്ടുകാർ
അങ്ങനെ കുട്ടപ്പൻ ചേട്ടന്റെ വെട്ടിലായി
ശോശാമ്മചേട്ടത്തി ആശപെരുത്തന്ന്
മേശ നിറക്കാനായി ദോശ പരത്തി ചുട്ടു
അങ്ങനെ " ഇന്ന് രൊക്കം നാളെ കടം"
എന്നെഴുതിയ വെട്ടിലായ് നാട്ടുകാർ
കായംകുളത്തുകാർ പാട്ടിലായി


up
1
dowm

രചിച്ചത്:പുനലൂർ ശേഖർ
തീയതി:04-09-2020 03:36:52 AM
Added by :Padmanabhan Sekher
വീക്ഷണം:200
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :