പാപികൾക്കുള്ളത്  സ്വർഗ്ഗ൦ ... - തത്ത്വചിന്തകവിതകള്‍

പാപികൾക്കുള്ളത് സ്വർഗ്ഗ൦ ... 


പാപികൾക്കുള്ളത് സ്വർഗ്ഗ൦ ...
തർക്കത്തിന്നില്ല ഞാൻ ദൈവങ്ങളെ
കണ്ടില്ല ഞാൻ നിൻ അവതാരങ്ങളേ
ദൈവങ്ങൾ എന്തിന്അ വതാരമെടുക്കുന്നു
പാപികളാം രാക്ഷസരെ കൊല്ലാൻ
കേട്ടറിഞ്ഞു .ഇനിഎന്തോക്കെയോ
ആരുടെയൊക്കയോ അവതാരങ്ങൾ
വരാനിരിക്കുന്നു ..

രക്തം ചിന്താതെ യുദ്ധം ഉഴിവാക്കി
ഭൂമിയെ സ്വർഗ്ഗമാക്കരുതോ....
ഈ കാട്ടാള മനസുകൾ മാറ്റരുതോ
തർക്കത്തിന്നില്ല ഞാൻ ദൈവങ്ങളെ
കലികാല കൽപ്പനകേൾക്കുവാൻ
ഇപ്പോഴും ഓരോ വഴികളിൽ ദൈവദൂതരുണ്ട്
.
പുതിയ പുത്തകമൊന്നും വായിക്കാതെ
പഴയതിൽ തന്നെ ,ദൈവത്തിൻറെ
കൈകൊണ്ടു ചത്താൽ സ്വർഗ്ഗ൦.
ദൈവത്തിനുവേണ്ടി ചത്താൽ സ്വർഗ്ഗ൦.
കംസനു൦ പോയി രാവണനും പോയി
അവർക്കായി മദ്യപ്പുഴ ഒഴുകുന്നു
അപ്സരസുകൾ മദാലസനൃത്ത൦ തുടരുന്നു .


അങ്ങനെ രാക്ഷസ പടകളെല്ലാം
സ്വർഗ്ഗത്ത് എത്തി ...
അതേ പാപികൾക്കുള്ളത്
സ്വർഗ്ഗ൦ ...പോകു വേഗം പോകു.
ഭൂമിയിൽവേണം ശാന്തി
എന്തൊരു ലീലാവിലാസമിതു
ദൈവമേ ...
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:09-09-2020 07:46:30 PM
Added by :Vinodkumarv
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :