ആത്മസഖി - പ്രണയകവിതകള്‍

ആത്മസഖി 

മെയ്മാസ പുലരിയിൽ ശലഭമായ് വന്നു നീ
ഇളം തെന്നലായ് എന്നെ തഴുകി തലോടി നീ

ആത്മസുഹൃത്തിനാൽ നിന്നെയറിഞ്ഞു ഞാൻ
ആത്മാവിൻ താളമായ് അരികത്തണഞ്ഞു നീ

എന്നോർമകൾ പൂക്കുന്ന തിരുമുറ്റത്തെത്തി നീ
എന്റെ മനസ്സിന്റെ പൂന്തോട്ടമായി നീ

ഋതുമതിയായെന്നരികത്തു വന്നു നീ ഇഷ്ടപ്പെടാതെന്തോ കലഹിച്ചു പോയി നീ

പിണങ്ങല്ലന്നോതി ഞാൻ നിൻകാതിലോമനേ
പ്രണയമായ് മാറിയോ നിൻ വാക്കും നോട്ടവും

പാതിരാവിലെ നർമ്മസല്ലാപങ്ങൾ കവർന്നെടുത്തു നിൻ നിദ്രയും സ്വപ്നവും
പാതി കൂമ്പിയ മിഴികളായ് വന്നു നീ
പാതിരാവിനെ മെല്ലെ പഴിച്ചു നീ

----------------
ഇളം തെന്നലിലിളകിയാടും വയലേലകൾപോൽ നിൻ കാർകൂന്തലും
ഉദയസൂര്യൻ സ്വർണ്ണംപതിച്ച കതിർകുല വിരിയുംപോൽ നിൻ മന്ദഹാസവും

കുയിൽനാദമായ് ഒഴുകും നിൻ കിളി മൊഴികളും
അർധ ചന്ദ്രൻ നാണിക്കും നിൻ
അർധ നുണക്കുഴികളും

പ്രേമം തുളുമ്പും നിൻ കരിനീലമിഴികളം
കരിനീല സാരിയാൽ പൊതിഞ്ഞ നിൻ പൂമേനിയും
എപ്പഴോ എന്നിലെ സ്വപ്നമായ് ഓമനേ.


കനകമാം കുന്നിലെ സായം സന്ധ്യയിൽ കതിരോൻ വിതറിയ കുങ്കുമച്ഛായയിൽ നിൻ കവിളിൽ നല്കിയോരാദ്യ ചുംബനം നമ്മിലെ പ്രണയത്തിൻ മുദ്രയായ് മാറിയോ ?
.
അറബിക്കടലിന്റെ റാണിയായ് വന്നു നീ
തിരമാല പൊലെന്നെ മെല്ലെ തഴുകവേ
നുരഞ്ഞുപൊന്തുമെന്നുള്ളിലെ പ്രണയവും അലകടൽപോൽ ആർത്തിരമ്പീടുന്നു

പ്രണയാർദ്രമാം സായം സന്ധ്യയിൽ കരം ഗ്രഹിച്ചെൻ ചാരത്തണയവേ
നാം നടന്നു തീർത്തോരാ രാജ വീഥികളിൽ
മൊട്ടിട്ടു നിന്നു നമ്മിലെ പ്രണയവും

എന്നും പരിമളം പരത്തുന്ന മുല്ലപോൽ
ഒരിക്കലും വാടാത്ത കൊഴിയാത്ത പൂവുപോൽ
എന്നുമെന്നോർമയിൽ പൂത്തു നിൽക്കുന്നൊരാ
സുരഭില സുന്ദര ധന്യ നിമിഷങ്ങൾ


up
0
dowm

രചിച്ചത്:YASH PAMPADY
തീയതി:09-09-2020 10:04:40 PM
Added by :.yash
വീക്ഷണം:659
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :