സ്വപ്ന വസന്തം - തത്ത്വചിന്തകവിതകള്‍

സ്വപ്ന വസന്തം 

എന്തിനെൻ കനവിൽ വന്നു നീ വീണ്ടുമെൻ പ്രണയ പുഷ്പമേ
നിന്നനുരാഗ തപോവനത്തിൽ
ഞാൻ മയങ്ങിയുറങ്ങവേ
സപ്തസ്വരങ്ങൾ വീണുടഞ്ഞൊരെൻ വീണയും നിദ്രയിലാകവേ

വിരഹവേദന വിങ്ങുമെൻ ഹൃദയ തന്ത്രിയിലാദ്യമായ്
വിരസമായൊഴുകിയകലുമീ സപ്തസ്വരങ്ങളിലൂടവേ
ഒഴുകിയെത്തുമനുരാഗ രാഗതാളലയങ്ങളിൽ

പാതിരാത്രിയിൽ പാതിരാക്കുയിൽ പാടിയ പാട്ടിലൂടവേ
എന്തിനെൻ കനവിൽ വന്നു നീ വീണ്ടുമെൻ പ്രണയ പുഷ്പമേ
രതിസ്വരമേകി എൻ ഹൃദയ വീണയിലാ
ദിവ്യാനുരാഗരാഗവും

കത്തിജ്വലിക്കുമെൻ ജീവനിൽ
നീയാം പ്രഭാ കിരണമേ
നിൻ വിളികേട്ടുണർന്നു ഞാൻ
എന്നിലെ എന്നെ മറന്നു ഞാൻ
പ്രണയ താരകൾ തിങ്ങി നിൽക്കുമാ
നീലാകാശ വീഥിയിൽ

പൌർണമി തിങ്കൾ തിടമ്പേറ്റും നെറ്റിയൽ
അനുരാഗ ചന്ദനം ചാർത്തീടവേ
എന്തിനെന്നെ വാരിപുണർന്നു നീ
വീണ്ടുമെൻ പ്രണയ വർണ്ണമേ
ഹാ! കോരിത്തരിച്ചുപോയ് ഞാൻ
എന്നിലെ എന്നെ മറന്നു ഞാൻ

ശ്രുതികളൊട്ടുമില്ലിനീ എന്റെ ഹൃദയ തന്ത്രിയിൽ
വിശ്വസിക്കുന്നു നിന്നെ ഞാനെന്റെ സ്വപ്ന വസന്തമേ


up
0
dowm

രചിച്ചത്:YASH PAMPADY
തീയതി:09-09-2020 10:07:37 PM
Added by :.yash
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :