നെടുവീർപ്പ് 🥀 - മലയാളകവിതകള്‍

നെടുവീർപ്പ് 🥀 വിദൂരമാം വഴികളിലെ വസന്തമാം സ്വപ്നങ്ങൾ
ഏകാന്തമായൊരു നിസ്വരം പോലെ..!
ചലിക്കാത്ത കാറ്റിനെ പോലെ,
അണയാത്ത ദീപശിഖ പോലെ,
എവിടേക്കോ മായുന്നു എവിടേക്കോ മറയുന്നു..!

വേഴാമ്പലിന്റെ നെടുവീർപ്പുകൾ
അകലെ നിന്ന് കേൾക്കേ,
അറിയാതെ പോയ ചില
ഓർമകളിൽ മരവിച്ചു പോയി...

വേദനിക്കുന്ന ഹൃദയങ്ങളെ
അടക്കി ഭരിക്കുവാൻ തലച്ചോറിലെ
ഞരമ്പുകൾക്കാവില്ലെന്നറിഞ്ഞപ്പോൾ,
മരവിക്കുന്ന ഓർമകകളുമായതിൽ
തൊട്ട് തലോടിയപ്പോൾ
പെയ്തൊഴിഞ്ഞ മേഘം പോലെ
മിഴികൾ തെളിഞ്ഞു തുടങ്ങി

-അഞ്ജു✍️


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:10-10-2020 11:24:27 PM
Added by :അനന്തൻ
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :