പഞ്ചവാദ്യസദസ്സിൽ  - തത്ത്വചിന്തകവിതകള്‍

പഞ്ചവാദ്യസദസ്സിൽ  

പഞ്ചവാദ്യസദസ്സിൽ
ഹൃദയമാം പഞ്ചവാദ്യസദസ്സിൽ
വീണ മിണ്ടാതെ തേങ്ങുന്നു
ഓടക്കുഴലോ അനുരാഗ൦ തിരയുന്നു
തോല്ചെണ്ട ദോലനം തുടരുന്നു
ചരടുകളിൽ ആടി ഇലത്താളം
ചിൽ ചിലം തീപ്പൊരിനിറക്കുന്നു
വലംപിരിശംഖു ശ്വാസം തിരയുന്നു
അവിടെ നീ വിരലുകൾ തഴുകി
നിശ്വാസം പകർന്നു പാടുവാൻ
വരൂമോ... എൻ പ്രിയ പാട്ടുകാരി
ചിരിതൂകി ചാരെയിരുന്നുപാടൂ .
ഗാനകോകിലമാ൦ പ്രിയ പാട്ടുകാരി .....
നിനക്കായി ഒരു പീഠം ഒരുക്കി
നിറയെ പുഷ്പങ്ങൾ വിതറിവെച്ച്.
അസ്ഥിപഞ്ജരക്കൂട്ടിൽ എന്നും
പഞ്ചവാദ്യ൦ കാതോർത്തിരിപ്പൂ..
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:10-10-2020 01:38:54 PM
Added by :Vinodkumarv
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :